“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ”
പൗരാവകാശ രേഖ

പൗരാവകാശ രേഖ (Citizen's Charter)

 

ജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പുനൽകുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക രേഖ

 

പൗരാവകാശ രേഖ എന്നാൽ എന്ത്?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള സമയപരിധി, അതിനായി സമർപ്പിക്കേണ്ട രേഖകൾ, സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ്, തടസ്സങ്ങൾ നേരിട്ടാൽ സമീപിക്കേണ്ട മേലധികാരികൾ എന്നിവ കൃത്യമായി വിവരിക്കുന്ന രേഖയാണ് പൗരാവകാശ രേഖ.

പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യങ്ങൾ

സമയബന്ധിത സേവനം

ഓരോ സേവനത്തിനും കൃത്യമായ സമയപരിധി നിശ്ചയിച്ച് അനാവശ്യ താമസം ഒഴിവാക്കുന്നു.

സുതാര്യതയും ഉത്തരവാദിത്തവും

ഓഫീസിലെ കാര്യനടപടികൾ സുതാര്യമാക്കുകയും ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പൗര കേന്ദ്രീകൃത ഭരണം

പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെട്ട ഭരണസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു.

 

പരാതി പരിഹാര സംവിധാനം

പൗരാവകാശ രേഖയിൽ പരാമർശിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ സേവനങ്ങൾ ലഭിക്കാത്തപക്ഷം, അപേക്ഷകർക്ക് ബന്ധപ്പെട്ട അപ്പലേറ്റ് അതോറിറ്റിക്കോ (Appellate Authority) അല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്കോ പരാതി നൽകാവുന്നതാണ്.

  • പൗരാവകാശ രേഖ 2021