“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ”
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

 

ഭരണനിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കാൻ പൗരന്മാർക്ക് ഭരണകൂടം നൽകുന്ന അവകാശം

മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ വിവരാവകാശ നിയമം അധികാരികൾ

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രജീഷ്കുമാർ സി സി
സെക്രട്ടറി
അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സാദിഖ് അലി ജെ
ജൂനിയർ സൂപ്രണ്ട്
അപ്പലേറ്റ് അതോറിറ്റി
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്,
സിവിൽ സ്റ്റേഷൻ, പാലക്കാട്

അപേക്ഷ സമർപ്പിക്കൽ

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ നേരിട്ടോ തപാൽ മാർഗ്ഗമോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് (PIO) സമർപ്പിക്കാം.

അപേക്ഷാ ഫീസ്

അപേക്ഷ ഫീസ് 10 രൂപയാണ്. കോർട്ട് ഫീ സ്റ്റാമ്പ്, ചെലാ൯, അല്ലെങ്കിൽ ഡിഡി മാർഗ്ഗം അടയ്ക്കാം. BPL വിഭാഗക്കാർക്ക് ഫീസില്ല.

സമയപരിധി

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകണം. ജീവനോ സ്വാതന്ത്ര്യത്തിനോ ബാധകമായ വിഷയമാണെങ്കിൽ 48 മണിക്കൂറിനകം ലഭിക്കും.

ഒന്നാം അപ്പീൽ

30 ദിവസത്തിനകം വിവരം ലഭിക്കാതിരിക്കുകയോ അപൂർണ്ണമായ വിവരം ലഭിക്കുകയോ ചെയ്താൽ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ നൽകാം.

രണ്ടാം അപ്പീൽ

ഒന്നാം അപ്പീൽ തീരുമാനത്തിൽ തൃപ്തനല്ലെങ്കിൽ 90 ദിവസത്തിനകം സംസ്ഥാന വിവരാവകാശ കമ്മീഷന് രണ്ടാം അപ്പീൽ സമർപ്പിക്കാം.

ഒഴിവുചെയ്ത വിവരങ്ങൾ

രാജ്യത്തിന്റെ സുരക്ഷ, വ്യക്തിഗത രഹസ്യത, കോടതി വിലക്കിയ വിവരങ്ങൾ (സെക്ഷൻ 8 പ്രകാരമുള്ളവ) നൽകാൻ ബാധ്യതയില്ല.

  • Right to Information Act 2005 2005 Section 4(1) (b) & (c)