“ 2025 ഡിസംബർ 31–സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ”
ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

മരുതറോഡ് ഗ്രാമപഞ്ചായത്ത്

ചരിത്രവും പൊതുവിവരങ്ങളും

പാലക്കാട് ജില്ലയിൽ, പാലക്കാട് താലൂക്കിൽ, മലമ്പുഴ ബ്ലോക്കിലാണ് മരുതറോഡ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മരുതറോഡ്, മലമ്പുഴ വില്ലേജുകളുടെ പരിധിയിൽപ്പെട്ട ഈ പഞ്ചായത്തിന് 19.68 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

🌾

പേരിനു പിന്നിൽ

‘നല്ല കൃഷിഭൂമി’ എന്ന അർത്ഥം വരുന്ന തമിഴ് പദമായ ‘മരുത’ എന്ന വാക്കിൽ നിന്നാണ് ‘മരുതറോഡ്’ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശത്തെ ജനങ്ങളുടെ ഭാഷയിലും സംസ്കാരത്തിലും ഇന്നും തമിഴ് സംസ്കാരത്തിന്റെ സ്വാധീനം പ്രകടമാണ്.

⭐

പ്രത്യേകത / ചരിത്രനേട്ടം

കേരളത്തിൽ ആദ്യമായി വിവിധ വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് റോഡ്, കുടിവെള്ളം, പാർപ്പിടം, വൈദ്യുതി, മറ്റു ജീവിതോപാധികൾ എന്നിവ ലഭ്യമാക്കി മാതൃകാ അംബേദ്കർ ഗ്രാമം നിലവിൽ വന്നത് ഈ പഞ്ചായത്തിലെ പടലിക്കാടിലാണ്.

🏛️ രൂപീകരണവും ഭരണചരിത്രവും

  • പഴയ പഞ്ചായത്തുകൾ: കൊട്ടേക്കാട്, കല്ലേപ്പുള്ളി, മരുതറോഡ് എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകൾ നിലവിലുണ്ടായിരുന്നു.
  • നിലവിലെ പഞ്ചായത്ത് രൂപീകരണം: 1964 ജനുവരി 1-ന് പഴയ മരുതറോഡ് ഗ്രാമപഞ്ചായത്തും കൊട്ടേക്കാട്, കല്ലേപ്പുള്ളി ഗ്രാമപഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ചേർത്താണ് ഇന്നത്തെ രൂപത്തിലുള്ള പഞ്ചായത്ത് നിലവിൽ വന്നത്.
  • ആദ്യ തിരഞ്ഞെടുപ്പ് (1961): അതിനുമുമ്പ് കൈപൊക്കി വോട്ട് രേഖപ്പെടുത്തുന്ന സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. രഹസ്യബാലറ്റ് സമ്പ്രദായപ്രകാരം ആദ്യ തിരഞ്ഞെടുപ്പ് 1961-ൽ നടന്നു.
  • ആദ്യ പ്രസിഡന്‍റ്: പുതുതായി നിലവിൽ വന്ന മരുതറോഡ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി ആലമ്പളം വി. പത്മനാഭൻ സേവനമനുഷ്ഠിച്ചു.

📍 അതിരുകൾ

വടക്ക്മലമ്പുഴ പഞ്ചായത്ത്
കിഴക്ക്പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകൾ
തെക്ക്കൊടുമ്പ് പഞ്ചായത്ത്
പടിഞ്ഞാറ്പാലക്കാട് മുനിസിപ്പാലിറ്റി, മലമ്പുഴ പഞ്ചായത്ത്

🏭 വ്യവസായിക വികസനവും ഗതാഗത സൗകര്യങ്ങളും

1970-കളിൽ ബി.പി.എൽ. ഇന്ത്യ (BPL India) എന്ന വൻകിട വ്യവസായ സ്ഥാപനം ഇവിടെ സ്ഥാപിതമായതോടെയാണ് ഈ പ്രദേശം ആധുനിക വ്യവസായരംഗത്തേക്ക് പ്രവേശിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായമേഖലയായി അതിവേഗം വികസിച്ചുവരുന്ന കഞ്ചിക്കോടിനും ജില്ലാകേന്ദ്രമായ പാലക്കാട് നഗരത്തിനും ഇടയിൽ ദേശീയപാതയോടു ചേർന്നുകിടക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈ പഞ്ചായത്തിനുണ്ട്.

🚂

റെയിൽവേ സ്റ്റേഷൻ

8 കിലോമീറ്ററിനകത്ത്

✈️

കെഎസ്ആർടിസി ബസ്റ്റാന്‍റ്

08 കിലോമീറ്ററിനകത്ത്